
നെടുമങ്ങാട്: ഗാന്ധി ദർശൻ യുവജന സമിതി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായന ദിനാഘോഷവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും, വായനയുടെ പ്രാധാന്യം പകർന്നു നൽകുന്നതിന്നതിനും വേണ്ടി ഗാന്ധിജിയുടെ ജീവചരിത്രം അടങ്ങിയ പുസ്തകങ്ങളുടെ വിതരണവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠനോപകരണ വിതരണവും നടത്തി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
മണ്ഡലം പ്രസിഡന്റ് ജെറിൻ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വള്ളക്കടവ് സുധീർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ നഗരസഭാ കൗൺസിലർ എൻ ഫാത്വിമ, കെ ജെ ബിനു, നെട്ടയിൽ ഷിനു, ഷൗക്കത്തലി, സതീഷ് കുമാർ, സുകു വി, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.