Recent-Post

നെടുമങ്ങാട് സ്വദേശിനിയായ ഗർഭിണിയെ ആക്രമിച്ച സംഭവം; പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു



 

തിരുവനന്തപുരം: തമ്പാനൂരിൽ പട്ടാപ്പകൽ ഗർഭിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ആക്രമിച്ചത് ഇയാൾ തന്നെയെന്ന് ഉറപ്പുവരുത്തി. തമ്പാനൂർ ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ 12ഓളം സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി തമിഴ്‌നാട് സ്വദേശിയാണെന്നാണ് സംശയം.




വെള്ള നിറത്തിലുള്ള ഷർട്ടും ഗ്രേ നിറത്തിലുള്ള പാന്റ്‌സും ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്. ഏകദേശം 40 വയസ് പ്രായം തോന്നുന്നയാളാണ് ആക്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. പ്രതി സ്ഥിരമായി ഈ പ്രദേശത്ത് നിൽക്കുന്ന ആളാണെന്നും സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തമ്പാനൂർ ഓവർബ്രിഡ്‌ജിലായിരുന്നു സംഭവം. പാലത്തിലെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന നെടുമങ്ങാട് സ്വദേശിനിയായ ഗർഭിണിയെ പിന്നാലെയെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.

Post a Comment

0 Comments