Recent-Post

നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡ് സഭായോഗം

 

 

പത്താംകല്ല്: നെടുമങ്ങാട് നഗരസഭാ പത്താംകല്ല് വാർഡ് സഭായോഗം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സി എസ് ശ്രീജ അധ്യക്ഷയായ യോഗത്തിൽ വാർഡ് കൗൺസിലർ എസ് ഷമീർ സ്വാഗതം ആശംസിച്ചു.




വാർഡ് സെക്രട്ടറി എ അജിംഖാൻ, എ ഡി എസ് ചെയർപേഴ്‌സൺ താജുന്നിസ നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവർക്കും വിജയികൾക്കും ആദരവ് നൽകി. 2023 -24 വാർഷിക പദ്ധതിയിലേക്ക് ആനുകൂല്യങ്ങൾക്ക് അർഹതപെട്ടവരെ തിരഞ്ഞെടുത്ത് വാർഡ് സഭ പിരിഞ്ഞു.

Post a Comment

0 Comments