
ന്യൂഡൽഹി : കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഓക്യുപെൻസി വരുന്നത്.

കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ തൊട്ടുപിന്നിൽ വരുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ആണ്. റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം 134 ശതമാനമാണ്. 2019 ഫെബ്രുവരിൽ ആണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.
ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിൽ ആണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിർമ്മിച്ചത്. കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
മറ്റ് ട്രെയിനുകളെക്കാൾ ഒരു മണിക്കൂർ നേരത്തെ എത്താൻ സാധിക്കും എന്ന കാരണം കൊണ്ടാണ് യാത്രക്കാർ വന്ദേഭാരതിൽ യാത്ര ചെയ്യൻ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങൾ, ഓൺബോർഡ് ഇന്റർനെറ്റ് തുടങ്ങിയവ ആ വന്ദേ ഭാരതിന്റെ സവിശേഷതകൾ.
വലിയ സ്വീകാര്യത തന്നെയാണ് വന്ദേ ഭാരതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വന്ദേഭാരതിൻരെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെയാണ്.
മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ് 129 ശതമാനം, വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് 128 ശതമാനം, ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് 124 ശതമാനം, ഡെറാഡൂൺ-അമൃത്സർ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള ട്രെയിനുകൾ. ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് (104 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.