Recent-Post

അന്തർദേശീയ യോഗ ദിനാചരണവും യോഗ ക്ലബ്ബ് രൂപീകരണവും



നെടുമങ്ങാട്
: അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം നെഹ്റു യുവകേന്ദ്രയും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗ വാരാചരണ പരിപാടികൾ നെടുമങ്ങാട് മുൻ മുനിസിപ്പൽ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പത്താംകല്ല് ഇല്യാസ്, പുലിപ്പാറ യൂസഫ്, ഓ ഗീതാകുമാരി, ഹാഫിസ് റഹ്മാൻ, ജെ ജയരാജ് എന്നിവർ സംസാരിച്ചു. നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന യോഗ ക്ലബ്ബുകളുടെ രൂപീകരണയോഗവും ഇതോടൊപ്പം നടന്നു.

Post a Comment

0 Comments