Recent-Post

ബാലാവേദിയുടെ ഉദ്‌ഘാടനവും ആദരിക്കലും



 

നെടുമങ്ങാട്: വെള്ളാഞ്ചിറ ബിഎസ്എസി ഗ്രന്ഥശാല സംഘടിപ്പിച്ച ബാലാവേദിയുടെ ഉദ്‌ഘാടനവും സിവിൽസർവീസിൽ ഉന്നതസ്ഥാനംനേടിയ അഖില ബുഹാരെയെയും എസ്എസ്എൽസി,+2 A+ കരസ്തമാക്കിയവരെയും ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വൈ ബദറുദീന്റെ അധ്യക്ഷതയിൽ വാമനപുരം എംഎൽഎ ഡികെ മുരളി ഉദ്‌ഘാടനം നിർവഹിച്ചു.



ഗ്രന്ഥശാല സെക്രട്ടറി മുരളി സ്വഗതം പറഞ്ഞു. തുടർന്ന് സപ്തപുരം അപ്പുക്കുട്ടൻ, മുരുകൻ, കാച്ചാണി, പി സുഷ, ആർ അനി, ഷജിൽ, വെള്ളാഞ്ചിറ ലാൽ എന്നിവരും സംസാരിച്ചു. രണ്ടുനില സമീർ നന്ദിപറഞ്ഞു.

Post a Comment

0 Comments