Recent-Post

കെ - സ്റ്റോറിന്റെ പ്രവർത്തന രീതി പഠിക്കാൻ ഐഎഎസ് സംഘം നെടുമങ്ങാട്ട്


 

നെടുമങ്ങാട്: കെ - സ്റ്റോറുകളുടെ പ്രവർത്തന രീതി പഠിക്കാൻ പരിശീലനം പൂർത്തിയാക്കിയ എട്ടംഗ ഐഎഎസ് സംഘം നെടുമങ്ങാട് സപ്ലൈ ഓഫീസിനു കീഴിലെ പുലിപ്പാറ എആർഡി 331 ാം നമ്പർ റേഷൻ കട സന്ദർശിച്ചു. ഐഎംജി യിൽ ടെയിനിങ് പൂർത്തിയാക്കിയ അഞ്ച് ഇതര സംസ്ഥാനക്കാരായ ഐഎഎസു കാരുൾപ്പടെയാണ് റേഷൻ കട സന്ദർശിച്ചത്. ഇ പേസ് പ്രവർത്തനം, മിൽമ - സപ്ലൈകോ ഉല്പന്നങ്ങളുടെ ലഭ്യത, ഓൺലൈൻ സേവനങ്ങൾ മുതലായവ സംഘം പ്രത്യേകം വിലയിരുത്തി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




റേഷൻ കാർഡ് ഉടമകളും മറ്റു ഉപഭോക്താക്കളും കെ- സ്റ്റോറിന്റെ പ്രവർത്തനത്തിൽ സംതൃപ്തി അറിയിച്ചു. നെടുമങ്ങാട്ട് കെ സ്റ്റോർ അനുവദിക്കാൻ മുൻ കൈ എടുത്ത ഭക്ഷ്യ മന്ത്രിയും സ്ഥലം എംഎൽഎ യുമായ അഡ്വ. ജി ആർ അനിലിന് നന്ദി പ്രകാശിപ്പിക്കാനും അവർ മുന്നോട്ടു വന്നു.ഭക്ഷ്യ വകുപ്പ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് പുറമേ, ഐ ടി സെൽ വിഭാഗത്തിലെ കിരൺ, സംസ്ഥാന പ്രോജക്ട് മാനേജർ ശ്രീരാജ്, നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ കെവി സിന്ധു , ആർ ഐമാരായ സജ്ജാദ്, സുനിത വി നായർ, രമ്യ, റജില, അശ്വതി എന്നിവരും ഐഎഎസ് സംഘത്തെ അനുഗമിച്ചു.

Post a Comment

0 Comments