നെടുമങ്ങാട്: 'ഒരു പൂന്തോട്ടം ഞങ്ങൾക്കു വേണം പല തരം പൂക്കളും ചെടികളും ശലഭങ്ങളും നിറഞ്ഞ ഒരു പൂന്തോട്ടം' കുട്ടികൾക്ക് കൊടുത്ത വാക്കാണ് സഫലമാക്കി ഡി വൈ എഫ് ഐ പ്രവർത്തകർ. നെടുമങ്ങാട് ഠൗൺ എൽ പി സ്കൂളിലെ കുട്ടികൾക്ക് നൽകിയ വാക്കാണ് ഇന്ന് പ്രവർത്തികമായത്. മാർച്ച് മാസത്തിൽ ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ സ്കൂളിലെത്തിയപ്പോഴാണ് കുട്ടികൾ അവരുടെ ആഗ്രഹം പങ്കുവച്ചത്.
ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ - യൂണിറ്റ് തലത്തിൽ പൂച്ചട്ടികളും ചെടികളും ശേഖരിച്ചു. പൂന്തോട്ട നിർമാണത്തിനായി ആദ്യ ഘട്ടം 300 പൂച്ചട്ടികൾ, വ്യത്യസ്തയിനം ചെടികൾ എന്നിവ സമാഹരിച്ചു. പൂന്തോട്ട നിർമ്മാണത്തിന് മുന്നോടിയായി സ്കൂൾ വളപ്പിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ നെടുമങ്ങാട് കമ്മിറ്റി പ്രസിഡന്റ് എൻ.നിഷാദ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത് കൃഷ്ണ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റി അംഗവുമായ ഡോ.ഷിജൂഖാൻ കുട്ടികൾക്ക് പൂച്ചട്ടികൾ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ എസ് ലിജു, എച്ച് എം ഇൻ ചാർജ് എസ് അനിതകുമാരി, പി റ്റി എ പ്രസിഡന്റ് ബി സതീശൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എസ് കവിരാജ്, ബ്ലോക്ക് കമ്മിറ്റി ട്രഷറർ മനു, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എച്ച് .ഷെമീൻ, ബ്ലോക്ക് കമ്മിറ്റി അംഗം അബിജിത് എന്നിവർ പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കൂടുതൽ ചെടികൾ ശേഖരിച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.