Recent-Post

വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം





വിതുര:
കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ആനപ്പാറ, വിതുര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ പ്രതിഷേധ പ്രകടനം നടത്തി. തേവിയോട് നിന്നും ആരംഭിച്ച പ്രകടനം കലുങ്ക് ജംഗ്ഷനിൽ സമാപിച്ചു. കലുങ്ക് ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വിതുര മണ്ഡലം പ്രസിഡന്റ്‌ ജിഡി ഷിബുരാജ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 





കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.ഉവൈസ്ഖാൻ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്പാംഗതൻ, കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ, ഡിസിസി അംഗങ്ങളായ എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, പഞ്ചായത്ത് അംഗങ്ങളായ മേമല വിജയൻ, ജി.ഗിരീഷ്കുമാർ, ജി.സുരേന്ദ്രൻ നായർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ ബി. എൽ. മോഹനൻ, എസ്. ഉദയകുമാർ, വിതുര തുളസി, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ലേഖ കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ വിതുര, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സതീദേവി, പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സി.ജി. ജയപ്രകാശ്, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments