നെടുമങ്ങാട്: ആയുർവേദ മരുന്ന് ഉണ്ടാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുത്തു മുങ്ങിയതായി പരാതി. കരിപ്പൂര് മുടിപ്പുര ജംഗ്ഷനു സമീപം വാടകക്ക് താമസിച്ചുവന്ന തെലുങ്കാന വാറങ്കൽ ജില്ലാ സ്വദേശി ലക്ഷ്മണൻ രാജു വൈദ്യൻ ആണ് പലരിൽ നന്നായി പണം വാങ്ങി മുങ്ങിയതെന്നു പരാതി.

ആദിവാസി പാരമ്പര്യ വൈദ്യൻ എന്ന പേരിലാണത്രെ പണം തട്ടിയെടുത്തത്. ആവശ്യക്കാരിൽ നിന്നും മരുന്നിനും ചികിത്സയും ചെയ്തു നൽകാമെന്നു പറഞ്ഞു 1000രൂപ മുതൽ 200000 രൂപ വരെ തട്ടിയെടുത്തായി നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഡോസ് ആയി കുറച്ചു മരുന്നുകൾ നൽകി രോഗിയുടെയോ അവരുടെ ബന്ധുക്കളുടെയോ വിശ്വാസം നേടിയെടുത്ത ശേഷം മുഴുവൻ തുക കൈപ്പറ്റി മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

നെടുമങ്ങാട് അരശുപറമ്പ് സ്വദേശി രവീന്ദ്രൻ, മഞ്ച പുലച്ച സ്വദേശി ഷബുദീൻ, തത്തൻകോട് സ്വദേശി ഷാജഹാൻ എന്നിവരുടെ പരാതിയിൽ നെടുമങ്ങാട് പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.