Recent-Post

ബസ് ബസ്റ്റാന്റിൽ വീണ്ടും സംഘർഷം; ഐറ്റിഐ വിദ്യാർത്ഥിക്ക് പരിക്ക്


 

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ബസ്റ്റാന്റിൽ വീണ്ടും സംഘർഷം. ഇന്ന് ഉച്ചക്ക് 1:30 നാണ് സംഭവം. സംഘർഷത്തിൽ ആറ്റിങ്ങൽ ഐ ടി ഐയിൽ പഠിക്കുന്ന അയിലം സ്വദേശിയായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാസങ്ങൾക്ക് മുൻപ് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാകുകയും ഇത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. തുടർന്ന് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ജില്ലാ റൂറൽ എസ്പി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെടുകയും ആറ്റിങ്ങലിലെ പ്രമുഖ ട്യൂഷൻ സെൻററുകളുടെ സഹായത്താൽ ബസ്റ്റാൻഡിൽ ക്യാമറ സ്ഥാപിക്കുകയുമായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



സ്വകാര്യ ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ അല്ലാത്ത എട്ടോളം പേർ സ്ഥിരം എത്താറുണ്ടെന്നും ബസ്റ്റാൻഡിനുള്ളിലെ ആളൊഴിഞ്ഞ ഇടങ്ങൾ മറയാക്കി ഇവർ ലഹരി ഉപയോഗവും കച്ചവടവും നടത്താറുണ്ടെന്നും ഇവരാണ് സംഘർഷങ്ങൾക്ക് പിന്നിൽ എന്നും ബസ് തൊഴിലാളികളും വ്യാപാരികളും ആരോപിക്കുന്നു.

Post a Comment

0 Comments