Recent-Post

അരികൊമ്പൻ വീണ്ടും കേരളത്തിലേക്ക്...??? തമിഴ്നാട്ടിലെ അപ്പര്‍കോതയാറിന് സമീപമാണ് ആനയെന്നാണ് സൂചന



 

തിരുവനന്തപുരം: അരികൊമ്പന്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിക്ക് തൊട്ടടുത്ത്. തമിഴ്നാട്ടിലെ അപ്പര്‍കോതയാറിന് സമീപമാണ് ആനയെന്നാണ് സൂചന. കോതയാര്‍ അണക്കെട്ടിന് സമീപത്തു നിന്ന് ഇന്നലെ റേഡിയോ കോളര്‍സിഗ്്നല്‍തമിഴ്നാട് വനം വകുപ്പിന് ലഭിച്ചു. കോതയാറുനിന്ന് കേരളത്തിലെ ഏറ്റവും അടുത്ത അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ അമ്പൂരിയിലേക്ക് അരിക്കൊമ്പന്‍ എത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.


കന്യാകുമാരി ജില്ലയിലെ അപ്പര്‍കോതയാര്‍ ഡാമിന് സമീപത്തുനിന്നാണ് അരിക്കൊമ്പന്‍റെ റേഡിയോ കോളര്‍സിഗ്്നല്‍ ലഭിച്ചത്. കളക്കാട് –മുണ്ടന്‍തുറൈ കടുവാസങ്കേതത്തിന് തെക്കുള്ള വനപ്രദേശമാണിത്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലേക്കും സമീപ വനപ്രദേശങ്ങളിലേക്കും കോതയാറില്‍ നിന്ന് എത്താനാവും. നെയ്യാര്‍–പേപ്പാറ വനമേഖലയില്‍പെട്ട പ്രദേശങ്ങളാണ് ആനനിരത്തി, അമ്പൂരി, മായം എന്നിവ. ഇവിടേക്ക് തമിഴ്നാട്ടില്‍ നിന്ന് ആനകള്‍ നടന്നെത്തുന്നത് സാധാരണമാണ്. അതേസമയം അഗസ്ത്യമല കയറി ഇറങ്ങി അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ കുറവാണ്. 


തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ നിരീക്ഷിച്ചുവരികയാണ്. കോതയാര്‍ഡാമിന് സമീപം തെയിലത്തോട്ടങ്ങളോട് ചേര്‍ന്ന് ജനവാസമുണ്ട്. തൃപ്പരപ്പാണ് ഏറ്റവും അടുത്തുള്ള തമിഴ്നാട്ടില പ്രധാന ജനവാസകേന്ദ്രം. ഇവിടേക്ക് ആന എത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട് എതായാലും ആനയുടെ നീക്കം നിരന്തരമായി നിരീക്ഷിക്കാനാണ് കേരളത്തിലെ വനം ഉദ്യോഗസ്ഥരുടെ തീരുമാനം.


Post a Comment

0 Comments