അമരവിള: എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വട്ടപ്പാറ ചിറ്റാഴ പുന്നക്കുന്ന് ജെബിൻ നിവാസിൽ ജസ്റ്റിൻ രാജി(21) നെയാണ് ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന കാർ പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ വാങ്ങി ടൂറിസ്റ്റ് ബസ്സിൽ നാഗർകോവിലിൽ എത്തുകയും നാഗർകോവിലിൽ നിന്നും ടാക്സി കാറിൽ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു. ഇയാളുടെ കൂട്ടാളിയും എംഡിഎംഎ എത്തിക്കുന്നതിന് പണം മുടക്കുന്നതുമായ കവടിയാർ സ്വദേശിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് എന്ന് എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക് ഉൾപ്പടെയുള്ള ഇടങ്ങളിൽ ലഹരി വിതരണത്തിന്റെ പ്രധാന കണ്ണിയാണിയാൾ. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. അര ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.