

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ കംപനിയെ അറിയിക്കുകയും അവര്‍ തിരുത്ത് വരുത്തുകയും ചെയ്യാറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപോര്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.

കെ കൃഷ്ണമൂര്‍ത്തിയുടെയും കെ ലിജിയുടെയും മകനായ ശ്രീറാം സ്ക്വാഡ്രന്‍ ലാബ്സ് എന്ന സ്റ്റാര്‍ടപ് നടത്തുകയാണ്. സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത സ്ക്വാഡ്രന്‍ ലാബ്സ് ചെയ്യുന്നത്.
ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേര്‍ന്ന് നാല് റിപോര്‍ടുകളാണ് മത്സരത്തിന് അയച്ചത്. അതില്‍ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.