

കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണൻ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആറാംകല്ല് ജംഗ്ഷനു സമീപം ചായ കുടിക്കാനായി ഓട്ടോറിക്ഷ നിറുത്തി. ഈ സമയം അവിടെ എത്തിയ ശ്രീജിത്തും കൂട്ടുകാരൻ രാജീവും ചേർന്ന് ഉണ്ണികൃഷ്ണനെ ആക്രമിച്ച് മാരകമായി പരിക്കേല്പിക്കുകയായിരുന്നു. തലയ്ക്കും അടിവയറ്റിനും സാരമായ പരിക്കുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണൻ യാത്രചെയ്ത ഓട്ടോറിക്ഷയും അക്രമികൾ അടിച്ചുതകർത്തു. അരുവിക്കര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.