Recent-Post

മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്





തിരൂര്‍:
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയിൽവേ ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അറിയിച്ചു.


സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ആര്‍പിഎഎഫും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Post a Comment

0 Comments