Recent-Post

നെടുമങ്ങാട് പൗരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഘോഷയാത്രയ്ക്ക് സ്വീകരണം




നെടുമങ്ങാട്: നെടുമങ്ങാട് കുറക്കോട് ശ്രീ മഹാലക്ഷ്മി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്ക് നെടുമങ്ങാട് പൗരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ സ്വീകരണം ഒരുക്കി. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങളും ശീതള പാനീയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകത നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ സമിതിയുടെ നേതൃത്വത്തിൽ മത സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ നടത്തിയ പ്രവർത്തനം നാടിന് മാതൃകയായി മാറിയെന്ന് പൗരസംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു.




പൗര സംരക്ഷണ സമിതി പ്രസിഡൻറ് സുധീർ റഷീദ്, ട്രഷറർ നിഷാദ്, രക്ഷാധികാരി അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റുമാരായ നവാസ് ഖാൻ, ഖുറൈശി ഖാൻ, മഞ്ച റാഫി, ഷൈജു അൽത്താഫ്, സനോഫർ, ബാദുഷ, റിഷാദ് എസ്, അബ്ദുള്ള, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments