Recent-Post

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ; കരുപ്പൂര് സ്വദേശിക്ക് കുത്തേറ്റു




കരുപ്പൂര്: കരുപ്പൂര് ഇരുമരത്ത് ഒരാൾക്ക് കുത്തേറ്റു. കാരാന്തല സ്വദേശി ദിലീപ് (52)നാണ് കുത്തേറ്റത്. കുത്തേറ്റ ദിലീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതിയായ ജോയ് (52) ഒളിവിലാണ്.


 
ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. പ്രതിയായ ജോയിയും ദിലീപും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ ജോലി സംബന്ധമായ കാര്യത്തിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് ഇന്നലെയും തർക്കം ഉണ്ടായി. അതിനിടയിലാണ് ബീയർ കുപ്പി കൊണ്ട് ദിലീപിന്റെ കഴുത്തിൽ ജോയ് കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


അതേസമയം ഇരുമരം ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നും പോലിസ് ഇടപെടൽ ഉണ്ടെങ്കിലും യാതൊരുവിധ മാറ്റവും ഇവിടെ ഇല്ലായെന്നും നാട്ടുകാർ പറയുന്നു.
 

Post a Comment

0 Comments