Recent-Post

എഎഫ്ബിആർഐസിഎയുടെവാർഷിക സമ്മേളനവും കുടുംബ സംഘമവും



 

ആനാട്: ആനാട് ഫാർമേസ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത ജീവനക്കാരുടെ സംഘടനയായ എ എഫ് ബി ആർ ഐ സി എ യുടെ വാർഷിക സമ്മേളനവും കുടുംബ സംഘമവും സഹകരണ വകുപ്പ് റിട്ടയേഡ് അസിസ്റ്റന്റ് രജിസ്ട്രാർ എം കൃഷ്ണൻ നായർ ഉദ്ഘടനം നിർവ്വഹിച്ചു. സംഘടന പ്രസിഡന്റ്‌ വി ചന്ദ്രൻ പിള്ള അദ്യക്ഷത വഹിച്ചു.




ചടങ്ങിൽ വച്ച് മുതിർന്ന അംഗങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ആർ ചന്ദ്രമോഹനൻ, ട്രഷറർ ആർ എസ്‌ മോഹന ചന്ദ്രൻ, എൻ സി മധുകുമാർ, കെ ശോഭനചന്ദ്രൻ നായർ, കല്ലിയോട് ഭുവനേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments