പാലക്കാട്: 4 ലക്ഷം രൂപ വിലവരുന്ന മെത്താഫിറ്റാമിനുമായി യുവാവ് പാലക്കാട് എക്സൈസിന്റെ പിടിയിൽ. ബൈക്കിൽ കടത്തുകയായിരുന്ന 78 ഗ്രാം മെത്താംഫിറ്റാമിനുമായി കട്ടപ്പന മുളകരമേട് പള്ളിപ്പടി അരീപ്ലാക്കൽ വീട്ടിൽ ജെറോം ജോയ് (26) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വാളയാർ ടോൾ പ്ലാസയുടെ സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

യുവാക്കളുടെ ഇടയിൽ ‘എം’, ‘മെത്ത്’, ‘കല്ല്’, ‘സ്പീഡ്’, എന്നീ പേരുകളിൽ അറിയപ്പെടുന്ന മെത്താഫിറ്റമിൻ നിരോധിക്കപ്പെട്ടിട്ടുള്ളതും കൊക്കേയ്നെപ്പോലെ അത്യന്തം വിനാശ കാരിയായതും മതിഭ്രമമുളവാക്കുന്നതുമായ ലഹരി പദാർത്ഥമാണ്. ഇയാളിൽ നിന്നും പിടികൂടിയ മെത്താംഫിറ്റാമിൻ കട്ടപ്പന ഭാഗത്തു ചില്ലറ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും വാങ്ങിച്ചു കൊണ്ടുവരികയായിരുന്നു. ചില്ലറ വിപണിയിൽ സുമാർ 4 ലക്ഷത്തോളം രൂപ വില വരുന്ന സിന്തറ്റിക്ഡ്രഗ് ആണ്പിടികൂടിയിട്ടുള്ളത്.

ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന ഇടത്താവളമായ ബാഗ്ലൂർ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ചില്ലറ വില്പനക്കാർക്ക് ലഹരി പദാർത്ഥങ്ങൾ എത്തിക്കുവാൻ ചെറുപ്പക്കാരെ പ്രതേകിച്ചും ബാംഗ്ലൂർ നഗരത്തിലെത്തുന്ന വിദ്യാർത്ഥികളെ ലഹരി കെണിയില്‍പ്പെടുത്തി, 'ക്യാരിയേഴ്സായി' വ്യാപകമായി ഉപയോഗിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. ഇക്കഴിഞ്ഞയാഴ്ച അമരവിള എക്സൈസ് പോസ്റ്റിൽ 46 ഗ്രാം എംഡിഎംഎയുമായി ബാംഗ്ലൂരിൽ നിന്നെത്തിയ നഴ്സിംഗ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് ഐബി എക്സൈസ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എൻ, പാലക്കാട് ഐബിയിലെ പ്രിവന്റ്റീവ് ഓഫീസർമാരായ വിശ്വനാഥ് ടി, സുരേഷ് ആർ എസ്, വിശ്വകുമാർ ടി ആർ, പാലക്കാട് റേഞ്ചിലെ പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ വി, സിവിൽ എക്സൈസ് ഓഫീസർ രജിത്. എൻ, പാലക്കാട് ഐ.ബി ഡ്രൈവർ ജയപ്രകാശ് വി, പാലക്കാട് റേഞ്ചിലെ ഡ്രൈവർ വിഷ്ണു ടി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാക്കളുടെ ഇടയിൽ ‘എം’, ‘മെത്ത്’, ‘കല്ല്’, ‘സ്പീഡ്’, എന്നീ പേരുകളിൽ അറിയപ്പെടുന്ന മെത്താഫിറ്റമിൻ നിരോധിക്കപ്പെട്ടിട്ടുള്ളതും കൊക്കേയ്നെപ്പോലെ അത്യന്തം വിനാശ കാരിയായതും മതിഭ്രമമുളവാക്കുന്നതുമായ ലഹരി പദാർത്ഥമാണ്. ഇയാളിൽ നിന്നും പിടികൂടിയ മെത്താംഫിറ്റാമിൻ കട്ടപ്പന ഭാഗത്തു ചില്ലറ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും വാങ്ങിച്ചു കൊണ്ടുവരികയായിരുന്നു. ചില്ലറ വിപണിയിൽ സുമാർ 4 ലക്ഷത്തോളം രൂപ വില വരുന്ന സിന്തറ്റിക്ഡ്രഗ് ആണ്പിടികൂടിയിട്ടുള്ളത്.

പാലക്കാട് ഐബി എക്സൈസ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എൻ, പാലക്കാട് ഐബിയിലെ പ്രിവന്റ്റീവ് ഓഫീസർമാരായ വിശ്വനാഥ് ടി, സുരേഷ് ആർ എസ്, വിശ്വകുമാർ ടി ആർ, പാലക്കാട് റേഞ്ചിലെ പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ വി, സിവിൽ എക്സൈസ് ഓഫീസർ രജിത്. എൻ, പാലക്കാട് ഐ.ബി ഡ്രൈവർ ജയപ്രകാശ് വി, പാലക്കാട് റേഞ്ചിലെ ഡ്രൈവർ വിഷ്ണു ടി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.