Recent-Post

വാഹനത്തിൽ അനധികൃത കോക്ക് ടെയിൽ മദ്യ വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു



കുമാരപുരം: നഗരത്തിൽ വാഹനത്തിൽ അനധികൃത കോക്ക് ടെയിൽ മദ്യ വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ഉള്ള TC-95/726(3) വീട്ടിൽ ഇഷാൻ നിഹാലിനെ (37) യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.




എക്സൈസിന് ലഭിച്ച വാട്ട്സ്ആപ്പ് വീഡിയോ പരാതിയിൽ അന്വേഷണം നടത്തി വരവ് കുമാരപുരത്തെ വീട്ടിൽ ഈ വാഹനം പാർക്ക് പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചു വച്ചിരുന്ന 38.940 ലിറ്റർ ബിയറും,10.250 ലിറ്റർ എഫ്എംഎഫ്എൽ എന്നിവ കണ്ടെടുത്തു.
 

വീടിന്റെ ഉടമസ്തനായ ഇഷാൻ നിഹാലിനെതിരെ അനധികൃതമായി മദ്യം സൂക്ഷിച്ചതിനും നിയമവിരുദ്ധമായി കോക്ക്ടൈൽ മദ്യം നിർമിച്ചു വിൽക്കുന്നത് പരസ്യം ചെയ്തതിനുമേതിരെ കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments