
കാട്ടാക്കട: വീരണകാവ് ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. വെള്ളിയാഴ്ച പ്രഭാതപൂജകൾക്കുശേഷം രാവിലെ 9.50-നും 10.28-നും മധ്യേ ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.
ശനിയാഴ്ച പ്രഭാതപൂജകൾക്കുശേഷം രാവിലെ 8.15-ന് ഗജപൂജയും ആനയൂട്ടും, വൈകീട്ട് 3.15-ന് മേളക്കാഴ്ചയും കുടമാറ്റവും(വീരണകാവ് പൂരം), രാത്രി ഏഴിന് കരോക്കെ ഭക്തിഗാനമേള, 8.15-ന് ഡാൻസ് ആൻഡ് മ്യൂസിക് മെഗാഷോ, 9.15-ന് നിറപറ. അഞ്ചിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.