Recent-Post

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ



 

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. നരുവാമൂട് ആർ.എസ് യൂപി സ്കൂളിന് സമീപം നന്ദു എന്ന് വിളിക്കുന്ന അരുണ്‍മോഹൻ (25), ഇടയ്ക്കോട് ചാട്ട്മുക്ക് ലെനിൻ കോളനി സ്വദേശി മനു (25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നാരുവാമൂട് ഭഗത്ത് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും 2.85 ഗ്രാം എംഡിഎംഎ പിടികൂടി.



പ്രാവച്ചമ്പലം, എസ്റ്റേറ്റ് റോഡ്, പാമാംകോട് ഭാഗങ്ങള്‍ കേന്ദീകരിച്ച് ലഹരി വിൽപ്പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് റെയിഡിന് നേതൃത്വം നൽകിയ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ഷാജഹാൻ അറിയിച്ചു. എക്സൈസും ഐബിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments