Recent-Post

വന്ദേഭാരത് ട്രെയിനിന്റെ ടൈംടേബിള്‍ തയാറായി




തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ടൈംടേബിള്‍ തയാറായി. തിരുവനന്തപുരത്തുനിന്ന് 8 മണിക്കൂര്‍ 05 മിനിറ്റുകൊണ്ട് കാസര്‍കോട് എത്തുംവിധമാണ് സമയക്രമം. രാവിലെ 05.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25 ന് കാസര്‍കോട് എത്തും. ഷൊര്‍ണൂരില്‍ ഉള്‍പ്പെടെ എട്ട് സ്റ്റോപ്പുകളാണ് ഉള്ളത്.


ട്രെയിന്‍ മറ്റ് സ്റ്റേഷനുകളിലെത്തുന്ന സമയ ക്രമം ഇങ്ങനെ.. കൊല്ലം –6.7, കോട്ടയം - 7.25 ,എറണാകുളം ടൗൺ - 8.17, തൃശൂർ - 9.22, ഷൊർണൂർ - 10.2, കോഴിക്കോട്–11.3, കണ്ണൂർ–12.3, കാസര്‍കോട് 1.25. മടക്കം 2.30ന്, 10.35ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഈ മാസം 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്. ട്രെയിന് വ്യാഴാഴ്ച സര്‍വീസില്ല.

Post a Comment

0 Comments