
തിരുവനന്തപുരം: മ്യൂസിയത്ത് ഇനിമുതല്‍ പൊലീസിന്റെ ഇ-പട്രോളിംഗ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. നിന്ന് സഞ്ചരിക്കാന്‍ കഴിയുന്ന ഇ-സ്കൂട്ടറാണ് പട്രോളിംഗിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങുന്നത്.ആള്‍ക്കൂട്ടത്തിനൊപ്പം അവരിലൊരാളായി സ്കൂട്ടറിലാണ് പൊലീസ് പട്രോളിംഗ് നടത്തുക. പട്രോളിംഗ് കഴിഞ്ഞാല്‍ സ്കൂട്ടര്‍ മടക്കി കൈയിലെടുത്ത് കൊണ്ടുപോവുകയും ചെയ്യാം. നിലവില്‍ പത്ത് കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. പെട്ടെന്ന് ഓടിയെത്തേണ്ടി വരുന്ന അടിയന്തര ഘട്ടങ്ങളില്‍ വേഗത കൂട്ടുകയും ചെയ്യാം.


വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയതാണ് ഹോവര്‍ബോര്‍ഡ് എന്നറിയപ്പെടുന്ന ഇ-സ്കൂട്ടറുകള്. മാര്‍ക്കറ്റുകള്‍ പോലെയുള്ള നിരവധിയാളുകള്‍ എത്താറുള്ളതും എന്നാല്‍ വാഹനങ്ങള്‍ കടക്കാത്തതുമായ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ഇ-സ്കൂട്ടറുകള് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. മ്യൂസിയത്തിലെ ഇ-സ്കൂട്ടര്‍ സംവിധാനം വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.