Recent-Post

ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു




 

നെടുമങ്ങാട്
: ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹിൻ(41) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇന്നലെ ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്‍റെ പേരിൽ ദേഹോപദ്രവം ഏൽപിക്കുന്നത് കണ്ടു, തടയാൻ എത്തിയ അമ്മയെയും ആക്രമിച്ച് മുഖത്ത് ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ മൂക്കിന്റെ പാലത്തിന് പൊട്ടൽഉണ്ടെന്ന് പോലിസ് അറിയിച്ചു. ഇവരുടെ പരാതിയിന്മേൽ ആണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.


വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ തനിക്ക്  സ്ത്രീധനം ലഭിച്ചില്ലെന്നും, ബൈക്ക് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് ആരംഭിക്കുന്നത്. പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായി എന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷെഹിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments