
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് താൽകാലികമായി അടച്ചു. തിരുവനന്തപുരം എസ്എപി ക്യാംമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്. ഒന്നര കോടി രൂപ കുടിശ്ശിക നൽകാത്തതിനാലാണ് പോലീസ് പെട്രോൾ പമ്പ് താൽകാലികമായി അടച്ചത്.
പെട്രോൾ പമ്പ് അടച്ചതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇന്ധന വിതരണത്തിന് ബദൽ മാർഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി. ഇനി പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കാൻ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടി വരും.
എന്നാൽ ഇത് അഴിമതിയ്‌ക്ക് വഴിവെയ്‌ക്കും എന്നാണ് ഉയരുന്ന വിമർശനം. എല്ലാ പോലീസ് സ്റ്റേഷനുകളും അവരവരുടെ സ്റ്റേഷന് സമീപത്തുള്ള പമ്പിൽ നിന്ന് ഇന്ധനം നിറക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ സ്റ്റേഷൻ മേധാവി ഒരുക്കണമെന്നുമാണ് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.