Recent-Post

ജനങ്ങളെ ദ്രോഹിക്കാൻ സർക്കാരുകൾ മത്സരിക്കുന്നു; പാലോട് രവി; 26 കിലോമീറ്റർ കോൺഗ്രസ്‌ പദയാത്ര



വിതുര:
ജനങ്ങളെ ദ്രോഹിക്കാൻ സർക്കാരുകൾ മത്സരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ്‌ പാലോട് രവി. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവിലയും പാചകവാതക വിലയും കേന്ദ്ര സർക്കാർ തുടർച്ചയായി വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തി ഇരട്ടി പ്രഹരം അടിച്ചേൽപ്പിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും അന്തിയുറങ്ങുന്ന വീടിന്റെ നികുതി വർധിപ്പിച്ചും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ജനാധിപത്യ മൂല്യങ്ങളെ തകർക്കുമ്പോൾ, കോൺഗ്രസ്‌ അതി ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എസ്.ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ബി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.



കല്ലാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റനും കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റുമായ വിഷ്ണു ആനപ്പാറയക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കെപിസിസി അംഗം ആനാട് ജയൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി. എസ്. വിദ്യാസാഗർ, എൻ. ജയമോഹനൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്പാംഗദൻ, ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി. അനിരുദ്ധൻ നായർ, സക്കീർ ഹുസൈൻ, ചായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. ഉവൈസ്ഖാൻ, കോൺഗ്രസ്‌ വിതുര മണ്ഡലം പ്രസിഡന്റ്‌ ജി. ഡി.ഷിബുരാജ്, ബ്ലോക്ക്‌ മെമ്പർ എ.എം.ഷാജി, പഞ്ചായത്ത് അംഗങ്ങളായ മേമല വിജയൻ, ജി.ഗിരീഷ്കുമാർ, സുരേന്ദ്രൻ നായർ, ലതകുമാരി, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ലേഖ കൃഷ്ണകുമാർ, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിമാരായ എസ്.ഉദയകുമാർ, ബി.എൽ മോഹനൻ, ഒ.ശകുന്തള ,സുകുമാരി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ വിതുര, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ജെയിൻ പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments