Recent-Post

ആര്യനാട്ട് വ്യാജവാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് വൻതോതിൽ വാഷ് നശിപ്പിച്ച് നെടുമങ്ങാട് എക്സൈസ്

 



നെടുമങ്ങാട്: കരമനയാറിന്റെ തീരത്ത് നിന്ന് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി. ആര്യനാട് കോട്ടയ്‌ക്കകം ഹൗസിങ് ബോർഡ്‌ കരമന ആറിന്റെ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 18 ലിറ്റർ അളവ് കൊള്ളുന്ന 18 കുടങ്ങളിലും 50ലിറ്റർ അളവ് കൊള്ളുന്ന ഒരു സമോവറിലുമായി 374ലിറ്റർ വാഷ് കണ്ടെത്തി.

ഉത്സവ അവസരങ്ങളിൽ വിൽപ്പന ലക്ഷ്യമിട്ട് മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ വാറ്റ് നടത്തുവാനുള്ള സാഹചര്യം മുന്നിൽകണ്ട് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ റെയ്ഡിലാണ് വ്യാജ വാറ്റ്കേന്ദ്രം കണ്ടെത്തിയത്.


പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടർ സുരൂപ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജി. പി, ദിലീപ്, ഷജീം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments