Recent-Post

മലയടി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു



മലയടി: സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ മലയടി പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മലയടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ജി സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.



പഞ്ചായത്ത് പ്രസിഡന്റ് വി ജെ സുരേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് സുനിത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി സുശീല, സ്ഥിരം സമിതി അധ്യക്ഷരായ തോട്ടുമുക്ക് അൻസർ, ബിജു കുമാർ, അനു തോമസ്, അംഗങ്ങൾ, സെക്രട്ടറി ജോലി ലോറൻസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments