ആര്യനാട്: ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം രാവിലെ കോട്ടൂരിൽ നിന്ന് പുറപ്പെട്ട ബസിൽ കയറിയ ഉത്തരംകോട് സ്വദേശിയായ യാത്രക്കാരി ചന്ദ്രികയെയാണ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. ആര്യനാട് ഡിപ്പോയിൽ നിന്നുള്ള കോട്ടൂർ–കോവളം ബസിൽ കിഴക്കേക്കോട്ടയിലേക്ക് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്ന യാത്രക്കാരിയെയാണ് ജീവനക്കാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കണ്ടക്ടർ അഖിലയും ഡ്രൈവർ സുരേഷ് കുമാറും അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ചന്ദ്രികയ്ക്ക് അടിയന്തര ചികിത്സ ഏർപ്പെടുത്തി. ചന്ദ്രികയുടെ ബന്ധുക്കൾ എത്തിയതിന് ശേഷമാണ് ബസ് കോവളത്തേക്കുള്ള സർവീസ് പുനരാരംഭിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.