
ചെറിയകൊണ്ണി: കരടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ നാട്ടുകാർക്ക് ഭീതിയുയർത്തുന്നു. ചെറിയകൊണ്ണി മേക്കോണം ബാബുവിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കാൽപ്പാടുകൾ കഴിഞ്ഞ ദിവസം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു നാളായി ചെറിയകൊണ്ണിയിലും പരിസര പ്രദേശങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ ചില വീടുകളിൽ നിന്നും കോഴികളെ കാണാതാവുന്നുണ്ട്. ബുധാഴ്ച രാത്രി മൈലത്ത് കരടിയെ കണ്ടതായി വഴിയാത്രക്കാരൻ നാട്ടുകാരെ അറിയിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് താഴേക്കൊണ്ണി പ്രമോദ് ഭവനിൽ പ്രമോദിന്റെ കോഴികളെ കാണാതായിരുന്നു. ഇതോടെ നാട്ടിൽ കരടിയിറങ്ങിയതായി അഭ്യൂഹങ്ങൾ പരന്നു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.