തിരുവനന്തപുരം: എസ്എടി ആശുപത്രി ഇൻസിനേറ്റർ റൂമിന് സമീപം കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീപിടിച്ചു. വലിയ തോതിൽ തീ പടർന്നത് ഏറെനേരം പരിഭ്രാന്തിയുണ്ടാക്കി. ചെങ്കച്ചുള്ള, ചാക്ക എന്നീ നിലയത്തിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഇരുപതോളം ഫയർ ആൻഡ് റസ്ക്യൂ ഓഫീസേഴ്സ്, ഹോം ഗാർഡ്സ്, പോലീസ് എന്നിവരുടെ ഏറെനേരത്തെ പരിശ്രമമാണ് കൂടുതൽ അപകടമുണ്ടാക്കാത്തത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.