Recent-Post

വി​ശ്വാ​സി​ക​ൾ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി; ശ​നി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ






 

കോ​ഴി​ക്കോ​ട്: പ​ടി​ഞ്ഞാ​റ​ൻ ച​രി​വി​ൽ വ്യാ​ഴാ​ഴ്ച ശ​വ്വാ​ൽ അ​മ്പി​ളി​ക്ക​ല തെ​ളി​ഞ്ഞി​ല്ല. കേ​ര​ള​ത്തി​ൽ വി​ശ്വാ​സി​ക​ൾ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൽ ഫി​ത്ർ) ആ​ഘോ​ഷി​ക്കും. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​യി​രി​ക്കു​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ഈ​ദു​ൽ ഫി​ത്ർ ശ​നി​യാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ​പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കോ​ഴി​ക്കോ​ട് മു​ഖ്യ ആ​ക്ടി​ങ് ഖാ​ദി സ​ഫീ​ർ സ​ഖാ​ഫി, കേ​ര​ള ഹി​ലാ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം. ​മു​ഹ​മ്മ​ദ് മ​ദ​നി, വി​സ്ഡം ഹി​ലാ​ല്‍ വി​ങ് ചെ​യ​ര്‍മാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ സ​ല​ഫി, തി​രു​വ​ന​ന്ത​പു​രം പാ​ള​യം ഇ​മാം മൗ​ല​വി ഡോ.​വി.​പി. സു​ഹൈ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


ഒ​മാ​ൻ ഒ​ഴി​കെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ചയാണ് ചെ​റി​യ പെ​രു​ന്നാ​ൾ. സൗ​ദി അ​റേ​ബ്യ​യി​ലെ തു​മൈ​റി​ൽ ശ​വ്വാ​ൽ മാ​സ​പ്പി​റ ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഈ​ദു​ൽ ഫി​ത്​​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഒ​മാ​നി​ൽ വെ​ള്ളി​യാ​ഴ്ച റ​മ​ദാ​ൻ 30 പൂ​ർ​ത്തീ​ക​രി​ച്ച്​ ശ​നി​യാ​ഴ്ച​യാ​യി​രി​ക്കും ഈ​ദു​ൽ ഫി​ത്​​റെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Post a Comment

0 Comments