Recent-Post

നിരത്തിലിറങ്ങി പുതിയ സൂപ്പർഫാസ്റ്റ്; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യാത്രക്കാർ


തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ ഇന്ന് മുതൽ നിരത്തിലിറങ്ങിത്തുടങ്ങി. 131 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




അത്യാധുനിക സൌകര്യങ്ങളാണ് പുതിയ സൂപ്പർഫാസ്റ്റ് ബസിന്റെ ആകർഷണം. നിലവിലുള്ള ബസിനെക്കാൾ നീളം കൂടുതലായതിനാൽ 52 ന് പകരം 55 സീറ്റുകളുണ്ട്. ഒരുമാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചുവയ്ക്കാവുന്ന അഞ്ച് സി.സി.ടി.വി കാമറകൾ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റ്, ടി.വി, മൈക്ക്, നാല് വശത്തും ഡിജിറ്റൽ ബോർഡ്, മുൻപിലും പിറകിലും വാതിലിന് പുറമേ അത്യാഹിത ഡോർ വേറെ, ബസിന്റെ വേഗത ഉൾപ്പെടെ നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനം അങ്ങനെ സൌകര്യങ്ങൾ ഏറെ. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലെ പകുതിയും കൊണ്ടുവരുന്നത് സൂപ്പർഫാസ്റ്റ് ബസുകളാണ്. പുതിയ ബസുകൾ സ്വിഫ്റ്റ് ഓടിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ വരവ് ചെലവ് കണക്കിൽ വരുമാനം കുറയുമെന്ന് യൂണിയനുകൾക്ക് ആശങ്കയുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നൂറ് ഇലക്ട്രിക് ബസുകൾ കൂടി തലസ്ഥാന നഗരത്തിനായി ഉടൻ എത്തും.
 

Post a Comment

0 Comments