Recent-Post

വെഞ്ഞാറമൂട്ടിൽ കാര്‍ ഇരുമ്പ് തൂണിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



 

വെഞ്ഞാറമൂട്: കാര്‍ ഇരുമ്പു തൂണിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വാമനപുരം ചരുവിള പുത്തന്‍ വീട്ടില്‍ രമേശന്‍(50), കാവറ ചായക്കുഴി കുഴിവിള വീട്ടില്‍ സുജാകുമാരി(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.




എംസി റോഡില്‍ ആലന്തറ വച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വാമനപുരം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ കെഎസ്ടിപി അധികൃതര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണിലിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments