
നെടുമങ്ങാട്: നഗരസഭയും ഇന്റേണൽ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ശുചിത്വമിഷനും സംയുക്തമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലുളള വ്യാപാര സ്ഥപനങ്ങളിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 5 സ്ഥാപനങ്ങളിൽ നിന്നും 59.500 കിലോഗ്രം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾപിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് അമ്പതിനായിരത്തിൽപരം രൂപ ഫൈൻ ഇടാക്കിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ജില്ലാ സ്ക്വാഡ് അംഗങ്ങളായ ജോസഫ് ബിജു, അനിൽ നോച്ചിയിൽ, അമ്പിളി, നഗരസഭാ ഉദ്യോഗസ്ഥരായ അജയകുമാർ.ബി (എച്ച്.എസ്), ഷബ്ന, ഷീന, ബിജുസോമൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ജലാശയങ്ങളിലും റോഡുകളിലെ ഓടകളിലും മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന പരിശോധന നടത്തി നിയമാനുസൃത നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.