പി എച്ച് റോയി (48) ആണ് മരിച്ചത്.
ഹോട്ടൽ ജോലിക്കാരനായ റോയി കഴിഞ്ഞ 8 ന്
രാത്രി പത്തോടെ ഉമയനല്ലൂരിൽ എത്തി റോഡ് ക്രോസ് ചെയ്യവെ, അമിത വേഗതയിൽ
വന്ന കാറിന് മുന്നിൽപ്പെടുകയായിരുന്നു. പെട്ടെന്ന് ഓടി മാറുന്നതിനിടയിൽ എതിർ ദിശയിൽ നിന്നു വന്ന ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്നു തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും കൊണ്ടുപോയി. തലയ്ക്ക് ഗുരുതര ക്ഷതം ഏറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളെജ്
ഐസിയു വെന്റിലേറ്ററിൽ
പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ കല്ലാറിലും ഭാര്യാഗൃഹമായ ആനാട് വടക്കേക്കോണത്തും പൊതു ദർശനത്തിനു വച്ച മൃതദേഹം ഇന്ന് രാവിലെ പതിനൊന്നരയോടെ ആറ്റിങ്ങൽ ടിപിഎം സഭാ സെമിത്തേരിയിൽ സംസ്കരിച്ചു ഭാര്യ: രതിമോൾ (തങ്കച്ചി). മക്കൾ:അജിത്ത് റോയി, അഭിജിത്ത് റോയി, അതുല്യ റോയി, അരുൺ റോയി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.