Recent-Post

വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ; തീ നിർവീര്യമാക്കി അഗ്നിരക്ഷാ സേന



ആറ്റിങ്ങൽ:
വീടിനോട് ചേർന്നുള്ള വിറകുപുരയ്ക്ക് തീപിടിച്ചു. ആലംകോട് പള്ളിമുക്കിന് സമീപം നാസറുദ്ദീന്റെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്കാണ് തീപിടിച്ചത്. പെട്ടെന്നുതന്നെ അഗ്നി ശമനസേന എത്തിയതുകൊണ്ട് വലിയൊരാപകടം ഒഴിവായി.




അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ. ബിജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, പ്രദീപ്, ശ്രീരാഗ്, സതീശൻ, സജി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ്, ഷിജിമോൻ ഹോം ഗാർഡ് സുധീർ എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.

 

Post a Comment

0 Comments