Recent-Post

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ



പാലോട്: ഇടവം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായ് ബന്ധപ്പെട്ട് നടന്ന കലാ പരിപാടിക്കിടെ ഇടവം സ്വദേശി അഖിൽ എന്ന ആളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാർ (44) ആണ് അറസ്റ്റിലായത്. ഇയാൾ വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അറസ്റ്റിലായത്.




വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മംഗലാപുരം വഴി വ്യഴായ്ച വിദേശത്ത് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ് ചെയ്തത്. നേരത്തെ മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.


നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റിവർട്ട് കില്ലറുടെ നേതൃത്വത്തിൽ പാലോട് പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ സബ് ഇൻസ്പെക്ടർ എ നിസ്സാമുദീൻ എഎസ്ഐ അൽഅമാൽ, സിപിഒമാരായ വിനീത് ,അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments