Recent-Post

പതിനാറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

 

വിതുര: പതിനാറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. അടിപറമ്പ് ചോനാമല തടത്തരികത്ത് വീട്ടിൽ എസ്.ഷീജു (32) ആണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് വർഷമായി ഇയാൾ ഒളിവിലായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.




പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിലായ ഷീജു ജാമ്യംനേടിയശേഷം ഒളിവിൽപ്പോയി. നെടുമങ്ങാട് പോക്സോ കോടതി പ്രതിക്കെതിരെ രണ്ടുവർഷം മുൻപ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിതുര, പാലോട് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിതുര സി.ഐ എസ്.അജയകുമാറും സംഘവുമാണ് അറസ്റ്റുചെയ്തത്. നെടുമങ്ങാട് പോക്സോ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments