Recent-Post

ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


 

നെടുമങ്ങാട്: ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ കല്ലിയോട് ഖാർഫ വിളാകത്ത് വീട്ടിൽ അഖിൽ (23) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.



 

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കഞ്ചാവ് നൽകാനാണ് സ്വകാര്യ കോളേജിന്റെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയത്. ഹോസ്റ്റലിന്റെ മുകളിലത്തെ നിലയിലുള്ള വാട്ടർ ടാങ്കിനു സമീപം കഞ്ചാവ് പൊതി സൂക്ഷിച്ചിരുന്നു. ആവശ്യക്കാരായ കുട്ടികൾക്ക് വിവരം നൽകുകയും പണം അവിടെ വച്ച് കഞ്ചാവ് പൊതിയുമായി പോവുകയുമനു ചെയ്യുന്നത്. തുടർന്ന് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി പണം എടുക്കന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

മുൻപും ഹോസ്റ്റലിലും സമീപ പ്രദേശങ്ങളിലും അതിക്രമിച്ചു കയറിയതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ ഇയാളെ ജീവനക്കാർ പിടികൂടുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്  ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് നൽകിയതിനും കഞ്ചാവ് വില്പന നടത്തിയതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


കഞ്ചാവ് ലഹരിയിൽ കൈ ബ്ലൈഡ് കൊണ്ട് മുറിക്കുകയും അത് തടയാൻ ചെന്ന അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. നെടുമങ്ങാട് സ്റ്റേഷനിൽ നിലവിൽ ആറോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Post a Comment

0 Comments