Recent-Post

മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ടു നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ



 

മലയിൻകീഴ്: വിളവൂർക്കൽ ചൂഴാറ്റുകോട്ട ഉലകുടയപെരുമാൾ തമ്പുരാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 2 പേർ പിടിയിലായി. നെടുമങ്ങാട് വേട്ടമ്പള്ളി സ്വദേശി അഖിലേഷ് (20), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മലയിൻകീഴ് പൊലീസ് പിടികൂടിയത്.



തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെ കമ്മിറ്റി ഓഫിസും അതിനുള്ളിലെ അലമാരയും കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. 24000 രൂപയാണ് നഷ്ടമായത്. കമ്മിറ്റി ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചയാൾ മോഷണം നടത്തുന്നത് വ്യക്തമായിരുന്നു. പ്രതികൾ ബൈക്കിലാണ് ഞായറാഴ്ച രാത്രി ക്ഷേത്രത്തിന് സമീപം എത്തിയത്.തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടി ക്ഷേത്രത്തിൽ കയറി കവർച്ച ചെയ്തു. 2 പവന്റെ സ്വർണമാലയും മോഷണം പോയതായി ആദ്യം ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയെങ്കിലും തുടർന്നുള്ള പരിശോധനയിൽ കമ്മിറ്റി ഓഫിസിൽ തന്നെ മാല കണ്ടെത്തി.


ഒട്ടേറെ മോഷണ കേസുകൾ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഴക്കുല മോഷ്ടിച്ചതിനു പിടിയിലായ പ്രായപൂർത്തിയാകാത്ത കുട്ടി ജുവനൈൽ ഹോമിൽ 3 മാസത്തെ താമസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Post a Comment

0 Comments