Recent-Post

"പുഴയൊഴുകും മാണിക്കൽ പദ്ധതി"യുടെ ഭാഗമായി താമര കൃഷി ആരംഭിച്ചു



 

മാണിക്കൽ: മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോട് അനുബന്ധിച്ച് താമര ഭാഗം ഏലായിൽ താമര കൃഷി ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു.



സർക്കാർ പദ്ധതികളിൽ നാളിതുവരെയും സബ്ബ് സീഡിനോമിസും മാർഗ്ഗരേഖയും ഇല്ലാതിരുന്ന താമര കൃഷിക്ക് ഇവ എഴുതിയുണ്ടാക്കി സർക്കാരിന് സമർപ്പിച്ച് അംഗീകാരം വാങ്ങി ന്യൂതന പദ്ധതിയയാണ് താമര കൃഷി ആരംഭിച്ചത്. കേരളത്തിൽ ആദ്യമായ് മാണിക്കൽ പഞ്ചായത്തിലാണ് തദ്ദേശ സ്ഥാപന പദ്ധതിയായി താമര കൃഷി ചെയ്യുന്നത്.


സ്വയം തൊഴിൽ സംരംഭമായാണ് താമര കൃഷി ആരംഭിച്ചത്. പുഴയൊഴുകും മാണിക്കൽ പദ്ധതി - കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് മുൻതൂക്കം നഴ്കുന്നത്. ഈ ന്യൂതന പദ്ധതി എഴുതി തയ്യാറാക്കിയത് മാണിക്കൽ ക്യഷി ഓഫീസർ സതീഷ് കുമാറാണ്. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിയിൽ ഉൽപ്പെടുത്തി നവീകരിച്ച; കൊപ്പം കുഞ്ഞീക്കുഴി ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങും മന്ത്രി നിർവ്വഹിച്ചു.


പങ്കെടുത്തവർ ജോസഫൈൻ (വികേന്ദ്രീകൃത ആസൂത്രണ ബോർഡ് സംസ്ഥാന ചീഫ് എക്സി: ഓഫിസർ), ജില്ല: മെമ്പർഷീലാകുമാരാരി, പഞ്ച: വൈസ് പ്രസിഡൻ്റ് ലേഖാ കുമാരി, സ്റ്റാൻ്റിംഗ് കമിറ്റി ചെയർമാൻമാരായ അനിൽകുമാർ. സഹീറത്ത്ബീവി, കെ സുരേഷ് കുമാർ, ബ്ലോക്ക് മെമ്പർ സജീവ്, പുഴയൊഴുകും മാണിക്കൽ പദ്ധതി കോ ഓർഡിനേറ്റർ ജീ.രാജേന്ദ്രൻ. പഞ്ചായത്ത് മെമ്പർമാരായ സുധീഷ്, ശ്യാമള ലതിക, ഗീതകുമാരി, സിന്ധു. ബിന്ദു. സുനിത, പുഷ്പലത, അനി, വിജയകുമാരി, സെക്രട്ടറി ജി.എൻ. ഹരികുമാർ, ഹരിത കേരളം കർമ്മപദ്ധതി ജീല്ലാ കോർ: അശോക് കുമാർ, ബിഡിഒ മായ.എം.നായർ, എes സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments