Recent-Post

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്കേറ്റു





പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.


 


ബീം തലയിൽ വീണ് പരുക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ‍ഡ്രൈവർക്കും പരുക്കേറ്റു. ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചസമയം ആയതിനാൽ കൂടുതൽ ആളുകൾ ബസ്സിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.



 

 

Post a Comment

0 Comments