Recent-Post

സൗജന്യ മെഡിക്കൽ ക്യാമ്പും, അനുമോദനവും





അരുവിക്കര:
മൈലൂട് വാഴവിള കേന്ദ്രമായി പ്രവൃത്തിക്കുന്ന പുഴയോരം കൂട്ടായ്മയും, അരുവിക്കരയിൽ പുതുതായി ആരംഭിച്ച മെഡിക്ലെയിൻഡയഗ് നോസ്റ്റിക്ക് സെൻ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും, റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റിന് അനുമോദനവും സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.





റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റ് സായി ഗംഗയ്ക്ക് സ്വീകരണം നൽകുകയും ആദരിക്കുകയും ചെയ്തു. രമേശ് ചന്ദ്രൻ, കെപി ഹരിചന്ദ്രൻ, പ്രിജു പിഎസ്, ദീപകുമാർ, സി മോഹനൻ, ദിലീപ് കുമാർ, രാജേഷ്, വിശാഖ്, ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments