ആറ്റിങ്ങൽ: വിവാഹ ശേഷം ഭാര്യാപിതാവിൽ നിന്ന് ഭർത്താവും ബന്ധുക്കളും ഭീഷണി പ്പെടുത്തി ഭർത്താവ് എഴുതി വാങ്ങിയ വസ്തുവിന്റെ പ്രമാണം അസ്ഥിരപ്പെടുത്തി വസ്തു മടക്കി നൽകാൻ ആറ്റിങ്ങൽ കുടുംബ കോടതി വിധിച്ചു. കഴക്കൂട്ടം ദാറുൽ ഫത്തഹിൽ എ കെ ഷംസുദ്ദീന്റെ മകൾ ഷെറിൻ ഷംസുദ്ദീന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് തിരുവനന്തപുരം കേശവദാസപുരം റ്റി.സി.3/1488(2) എൻ.എസ്.പി നഗറിൽ സുനിൽ ഷാജഹാനുമായുളള വിവാഹത്തിലാണ് ആധാരം അസ്തിര പ്പെടുത്തിക്കൊണ്ട് കുടുംബ കോടതി ജഡ്ജ് എസ് സുരേഷ് കുമാർ വിധിച്ചത്.
200 പവൻ സ്വർണ്ണവും ഭർത്താവിന് 10 ലക്ഷം രൂപ അച്ചാരമായും 1,25,000/- രൂപ വിലയുള്ള ഒമഗാ വാച്ചും, 15 ലക്ഷം രൂപ വിലയുള്ള ഹോണ്ട സിവിക് കാറും , കഴക്കൂട്ടം വില്ലേജിൽപ്പെട്ട കോടികൾ വിലപിടിപ്പുള്ള 47 സെന്റ് വസ്തുവും നൽകാൻ ധാരണയായി. വിവാഹത്തിന് മുന്നേ ഹോണ്ട സിവിക് കാറിന്റെ 15 ലക്ഷം രൂപ കാർ ഡീലർക്ക് കൈമാറി രസീത് കൈപ്പറ്റിയ ശേഷം ഭർത്താവ് സുനിൽ ഷാജഹാനും മാതാപിതാക്കളും ചേർന്ന് കല്ല്യാണത്തിന് ഏഴ് ദിവസം മുമ്പ് വീട്ടിൽ വന്ന് കാറിന്റെ ഉടമസ്ഥാവകാശം സുനിൽ ഷാജഹാൻ പേരിൽ മാറ്റുന്നതിന് ആവശ്യമുന്നയിച്ചു. 3 മാസത്തിന് ശേഷം ഭർത്താവ് സുനിൽ ഷാജഹാൻ ഷെറിനെ ഗൾഫിൽ കൊണ്ട് പോകണമെങ്കിൽ പിതാവിന്റെ പേരിലുള്ള 47 സെന്റ് വസ്തു സുനിൽ ഷാജഹാന്റെ പേരിൽ കൂടി എഴുതി വയ്ക്കാൻ നിർബന്ധിച്ചും, ഭീഷണിപ്പെടുത്തിയും എഴുതി വാങ്ങിയ വസ്തുവാണ് കുടുംബ കോടതി അസ്ഥിരപ്പെടുത്തിയത്.
ഹാജിക്കയുടെ 200 പവൻ സ്വർണ്ണങ്ങളും കുട്ടിയുടെ 30 പവൻ സ്വർണ്ണാഭരണവും അനുബന്ധ രേഖകളും സുനിൽ ഷാജഹാന്റെയും മാതാവ് ലൈല ഷാജഹാന്റെയും പേരിൽ കേശവദാസപുരത്തെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. സ്വർണ്ണത്തിനായി ഷെറിനെ നിരന്തരം ശാരീരിക മാനസ്സിക പീഡനങ്ങൾക്ക് വിധേയമാക്കിരുന്നു. സ്വർണം കൈക്കലാക്കിയതിനെ തുടർന്ന് ഷെറിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്നാണ് കുടുംബ കോടതിയെ സമീപിച്ചത്.
200 പവനും, ഹോണ്ട സിവിക് കാറിന്റെ വിലയായ 15 ലക്ഷം രൂപയും ,അച്ചാരം വാങ്ങിയ 10 ലക്ഷം രൂപയും വാച്ചിന്റെ വിലയായ 1,25,000 രൂപപ തിരിച്ചു കൊടുക്കാനും വിവാഹ ചിലവിന്റെ 5 ലക്ഷം രൂപ കൊടുക്കാനും, എഴുതി വാങ്ങിയ 47സെന്റ് വസ്തു തിരിച്ചു കൊടുക്കാനും കോടതി വിധിച്ചു. വിവാഹബന്ധം വേർപെടുത്താനും, ഷെറിന്റെ പുനർ വിവാഹം വരെ കുട്ടിക്ക് ചിലവിന് കൊടുക്കാനും കോടതി വിധിച്ചു. അഡ്വ. എം.ഷാനവാസ് ഷെറിനു വേണ്ടി ഹാജരായി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.