Recent-Post

കോൺഗ്രസ്സ് കുത്തിയിരുപ്പ് സമരം നടത്തി


 

അരുവിക്കര
: തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി. സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളൂർകോണം അനിൽകുമാറിന്റെ അധ്യക്ഷതയിൽ മുണ്ടേല മോഹൻ ഉദ്ഘാടനം ചെയ്തു.



അരുവിക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് മെമ്പർമാരായ രമേശ് ചന്ദ്രൻ, ലേഖ, സജ്ജാദ്, സിന്ധു, ലീനാറാണി, സതീഷ്, ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ്, ബ്ലോക്ക് സെക്രട്ടറിമാരായ ബാബുരാജ്, ഇ.എ.സലാം, കളത്തുകാൽ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിൻ വെള്ളൂർകോണം, ഐ.എൻ.റ്റി.യു.സി. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, മുൻ വാർഡ് മെമ്പർ രജിത, അഴിക്കോട് വാർഡ് പ്രസിഡന്റ് അയൂബ് ഖാൻ, മുസ്ലിം ലീഗ് നേതാവ് സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments