Recent-Post

വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം



വിതുര: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാരിനെതിരെ വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്‌ ആനപ്പാറ, വിതുര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡിസിസി അംഗം എസ്. കുമാരപിള്ള ഉദ്ഘാടനം ചെയ്തു.



മണ്ഡലം പ്രസിഡന്റ്‌മാരായ വിഷ്ണു ആനപ്പാറ, ജി.ഡി. ഷിബുരാജ്, നേതാക്കളായ വി.അനിരുദ്ധൻ നായർ, ഇ.എം.നസീർ, ബി.എൽ.മോഹനൻ, ബി.മുരളീധരൻ നായർ, വിതുര തുളസി, എസ്.ഉദയകുമാർ, ലാൽറോയ്, ഒ.ശകുന്തള, മണ്ണറ വിജയൻ, സുധിൻ വിതുര,സതീദേവി, ജയിൻപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

 

Post a Comment

0 Comments