Recent-Post

ജനദ്രോഹ ഭരണത്തിനെതിരെ കോൺഗ്രസ്‌ സായാഹ്ന സദസ് നടത്തി




വിതുര: പിണറായി സർക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തമുക്ക് ജംഗ്ഷനിൽ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷത വഹിച്ചു.
 



ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്. വിദ്യാസാഗർ, ഡിസിസി അംഗങ്ങളായ എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്. ഉദയകുമാർ, ബി.എൽ.മോഹനൻ, ബി.മുരളീധരൻ നായർ, ഒ.ശകുന്തള, സുകുമാരി, പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സലീം മേമല,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റമീസ് ഹുസൈൻ, പഞ്ചായത്ത് അംഗം ജി. ഗിരീഷ്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments